മുംബൈ: ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യണിലേറെ ആയി ഉയർന്നു. 2026 മാർച്ചിലെ ഡാറ്റ പ്രകാരം, 133.06 കോടി പേർ ടെലികോം സേവനങ്ങൾ ഉപയോഗിക്കുന്നു. ഇതിൽ 128.23 കോടി പേർ മൊബൈൽ ഉപയോക്താക്കളാണ്. ലാൻഡ്‌ലൈൻ ഉപയോക്താക്കൾ 4.82 കോടിയാണ്.

മാർച്ചിൽ മാത്രം 92.8 ലക്ഷം പുതിയ ഉപയോക്താക്കൾ ചേർന്നു. മൊബൈൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം 100.23 കോടിയായി. വയർഡ് ബ്രോഡ്‌ബാൻഡ് ഉപയോഗിക്കുന്നവർ 4.65 കോടിയും FWA ഉപയോക്താക്കൾ 1.71 കോടിയുമാണ്. രാജ്യത്തിന്റെ മൊത്തം ടെലിഡെൻസിറ്റി 93.26% ആയി ഉയർന്നു.

ടെലികോം മത്സരത്തിൽ ജിയോയും എയർടെല്ലും തമ്മിൽ കടുത്ത പോരാട്ടം തുടരുന്നു. മാർച്ചിൽ ഏറ്റവും കൂടുതൽ പുതിയ ഉപയോക്താക്കളെ ചേർത്തത് എയർടെല്ലാണ് (50.9 ലക്ഷം). അതിന്റെ മൊത്തം ഉപയോക്താക്കളുടെ എണ്ണം 47.77 കോടിയായി. ജിയോ 32.2 ലക്ഷം പുതിയ ഉപയോക്താക്കളെ ചേർത്തു. വിഡിയും ലക്ഷക്കണക്കിന് പുതിയ ഉപയോക്താക്കളെ ചേർത്തു.

Photo and News Source: Janmabhumi