തെലുങ്കാനയിലെ വികാരാബാദിൽ നടന്ന കൂട്ടിയിടിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരണമടഞ്ഞു. സഹീറാബാദ് സ്വദേശികളായ കവിരാജ് (40), ഭാര്യ പവാനി (35), മകള്‍ കീര്‍ത്തന (11) എന്നിവർ സംഭവസ്ഥലത്തുതന്നെ മരണമടഞ്ഞു. മകന്‍ കാര്‍ത്തിക്കിന് പരുക്കേറ്റു. രുക്മപൂരിലുള്ള വീട്ടിൽ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു അപകടം. തട്ടെപ്പള്ളിക്ക് സമീപം എത്തിയപ്പോള്‍ എതിരെ വന്ന ട്രക്ക് സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവര്‍ ഷെരീഫിനെതിരെ പോലീസ് കേസെടുത്തു. അശ്രദ്ധമായ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. പരുക്കേറ്റ കാര്‍ത്തിക്ക് ആശുപത്രിയില്‍ ചികിത്സ തുടരുന്നു.

Photo and News Source: Siraj Live