ഇന്ന് സംസ്ഥാനത്ത് പാമ്പുകടിയേറ്റ് നാലാമത്തെ മരണം രേഖപ്പെടുത്തിയിട്ടുണ്ട്. കായംകുളം സ്വദേശിയായ 42 വയസുകാരിയായ സെലീനയ്ക്കായിരുന്നു അപകടം. ചേരാവള്ളി വടക്കേതോപ്പിൽ വെച്ചാണ് പാമ്പുകടിയേറ്റത്. വിവാഹ സൽക്കാരത്തിന് പോയ സെലീന, സൽക്കാരത്തിനുശേഷം വാഹനം തിരക്കിയപ്പോഴാണ് പാമ്പുകടിയേറ്റത്. രാത്രി ഏഴരയോടെയായിരുന്നു സംഭവം. കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രമുഖ ആശുപത്രികളിൽ പാമ്പുകടിക്കെതിരെ പ്രോട്ടോകോൾ പ്രകാരമുള്ള ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടു. കടുത്ത ചൂടിന്റെ പശ്ചാത്തലത്തിൽ പാമ്പുകളും പുറത്തിറങ്ങാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മുന്നറിയിപ്പ് നൽകിയിരുന്നു. ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്.
Photo and News Source: Kairali News



