വാട്സാപ്പ് പുതിയൊരു കിടിലൻ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നു. മറ്റേതെങ്കിലും ആപ്പുകളുടെ സഹായമില്ലാതെ തന്നെ വാട്സാപ്പ് വഴി മൊബൈൽ റീച്ചാർജ് ചെയ്യാൻ സാധിക്കുമെന്നതാണ് ഈ പുതിയ സംവിധാനത്തിന്റെ പ്രത്യേകത. ‘പേയു’ സംവിധാനവുമായി ബന്ധപ്പെട്ടാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്.
ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി അടുത്ത ആഴ്ചകളിൽ ഈ സേവനം ലഭ്യമാകുമെന്ന് വാട്സാപ്പ് അറിയിച്ചിരിക്കുന്നു. സ്വന്തം നമ്പറിലേക്കോ മറ്റൊരാളുടെ നമ്പറിലേക്കോ റീച്ചാർജ് ചെയ്യാൻ ഈ ഫീച്ചർ ഉപയോഗിക്കാം. ആദ്യഘട്ടത്തിൽ ജിയോ, എയർടെൽ, വി ഉപഭോക്താക്കൾക്കാണ് ഈ സേവനം ലഭ്യമാകുക.
വാട്സാപ്പ് വഴി പണം അയക്കാനുള്ള സംവിധാനം മുമ്പേ നിലവിലുണ്ടായിരുന്നു. ഇപ്പോൾ റീച്ചാർജ് ചെയ്യാനുള്ള സംവിധാനവും ലഭ്യമായിക്കഴിഞ്ഞു. ഫോൺ നമ്പർ തിരഞ്ഞെടുത്ത്, ഓപ്പറേറ്ററും പ്ലാനും തിരഞ്ഞെടുത്ത്, പേയ്മെന്റ് പൂർത്തിയാക്കിയാൽ റീച്ചാർജ് പൂർത്തിയാകും.
Photo and News Source: Sathyam Online



