ഐ ഐ എമ്മിന്റെ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് മാനേജ്മെന്റ് പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷയായ ജിപ്മാറ്റ്-2026-ലേക്കുള്ള അപേക്ഷ ക്ഷണിച്ചു. കൊമേഴ്സ്, ആർട്സ്, സയൻസ് സ്ട്രീമിലെ പ്ലസ് ടു വിജയികൾക്കും 2026-ലെ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ജൂൺ 7-നാണ് പരീക്ഷ. രണ്ടര മണിക്കൂർ കമ്പ്യൂട്ടർ ബേസ്ഡ് മൾട്ടിപ്പിൾ ചോയ്സ് പരീക്ഷയായിരിക്കും. 100 ചോദ്യങ്ങൾ 400 മാർക്കിനായി. കേരളത്തിൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഓൺലൈനായി exams. nta. ac.
in/JIPMAT വഴി മേയ് 10 വരെ അപേക്ഷിക്കാം. തെറ്റുകൾ തിരുത്താൻ മേയ് 12 മുതൽ 14 വരെ അവസരം നൽകും.
Photo and News Source: Siraj Live



