തിരുവനന്തപുരം വര്‍ക്കലയിൽ വീട്ടമ്മയായ ഷംനയ്ക്ക് പാമ്പുകടിയേറ്റു. വീട്ടിലെ കിണറ്റിന്റെ സമീപത്തുവെച്ചായിരുന്നു സംഭവം. കാലിൽ രണ്ട് സ്ഥലത്തായി പാമ്പുകടിച്ചതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായി. ഷംനയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം പോത്തൻകോടിൽ 18 വയസ്സുള്ള വിദ്യാർത്ഥിനി ദുര്‍ഗ്ഗയ്ക്കും പാമ്പുകടിയേറ്റു. അമ്മൂമ്മയുടെ വീട്ടിൽ നിന്ന് മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ഇടതുകാലിന്റെ വിരലിലാണ് പാമ്പുകടിയേറ്റത്. ദുര്‍ഗ്ഗയെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അറിയിച്ചു.
ചിറയിൻകീഴ് മൂലയിൽ ദിലീപ്-അനു ദമ്പതികളുടെ എട്ടുവയസ്സുകാരൻ മകൻ ദിക്ഷൽ പാമ്പുകടിയേറ്റ് മരിച്ചു. രാവിലെ നാല് മണിയോടെയായിരുന്നു സംഭവം. മൂര്‍ഖൻ പാമ്പാണ് കുട്ടിയെ കടിച്ചതെന്ന് കുടുംബം അറിയിച്ചു. കുട്ടി കിടന്ന മുറിയിൽ മൂര്‍ഖൻ പാമ്പ് കണ്ടെത്തി.
Photo and News Source: Janam TV



