ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളുടെ വീടുകളിൽ ബ്രോക്കർ എന്ന വ്യാജേന എത്തി നഗ്‌നതാ പ്രദർശനം നടത്തിയിരുന്ന യുവാവ് പിടിയിലായി. പാലക്കാട് ഷൊർണൂർ മുണ്ടക്കോട്ടുകുറിശ്ശി ഒറവിങ്കൽ വീട്ടിൽ സുനീർ (43) എന്നയാളെയാണ് ചെറുതുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വടക്കാഞ്ചേരി, ചെറുതുരുത്തി തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ നിരവധി പരാതികൾ നിലവിലുണ്ട്.

ചെറുതുരുത്തി പൊലീസിന്റെ കൃത്യമായ ഇടപെടലിനെത്തുടർന്ന് പ്രതിയുടെ മുണ്ടക്കോട്ടുകുറിശ്ശിയിലെ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കുന്നംകുളം എസിപി മുരളീധരന്റെ നിർദ്ദേശപ്രകാരം ചെറുതുരുത്തി സർക്കിൾ ഇൻസ്‌പെക്ടർ ആർ. രാജേന്ദ്രൻ നായർ, പ്രിൻസിപ്പൽ എസ്ഐ ജസ്റ്റിൻ, എസ്ഐ സതീഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.

പ്രത്യേക സ്‌ക്വാഡ് അംഗങ്ങളായ വിനീത് മാൻ, ഡിജോ വാഴപ്പള്ളി, പ്രിൻസ് സെബാസ്റ്റ്യൻ, ബിസ്മിത എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാൾക്കെതിരെ നിയമപരമായ തുടർനടപടികൾ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Photo and News Source: Kerala Kaumudi