വറുത്ത റവ, തൈര്, വെള്ളം എന്നിവ ചേർത്ത് ഒരു പേസ്റ്റ് തയ്യാറാക്കുക. രുചിക്കനുസരിച്ച് ഉപ്പ് ചേർത്ത് 10 മിനിറ്റ് മാറ്റിവയ്ക്കുക.

ബീറ്റ്റൂട്ട് തൊലി കളഞ്ഞ് കഷണങ്ങളാക്കി, ബ്ലെൻഡറിൽ അരച്ചെടുക്കുക. ഈ പേസ്റ്റ് ഇഡ്ഡലി മാവിൽ ചേർത്ത് നന്നായി ഇളക്കുക. പിങ്ക് നിറമുള്ള മാവ് ലഭിക്കും. മാവ് കട്ടിയാണെങ്കിൽ, 1/4 കപ്പ് വെള്ളം ചേർക്കുക.

വെളിച്ചെണ്ണ പുരട്ടിയ ഇഡ്ഡലി തട്ടിൽ മാവ് ഒഴിച്ച്, ആവിയിൽ വേവിക്കുക. നന്നായി വേവിച്ചെടുക്കുക. സാമ്പാർ, ചട്ണി എന്നിവയോടൊപ്പം ഇഡ്ഡലി വിളമ്പാം.

Photo and News Source: Kerala Online News