കൊല്ലം ജില്ലയിൽ വെള്ളിയാഴ്ച 40 ഡിഗ്രി സെൽഷ്യസ് വരെ അന്തരീക്ഷ താപനില ഉയരാനുള്ള സാധ്യതയെത്തുടർന്ന്, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ അവധി പ്രഖ്യാപിച്ചു.
പ്രാഥമികമായി നിശ്ചയിച്ച പൊതുപരീക്ഷകളും അഭിമുഖങ്ങളുമൊക്കെ ഈ അവധി ബാധകമല്ല. ഉഷ്ണതരംഗത്തിന്റെ സാധ്യതയെ തുടർന്ന് ജില്ലയ്ക്ക് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കലക്ടർ എൻ. ദേവീദാസ് അഭ്യർത്ഥിച്ചു.
അന്തരീക്ഷ ഈർപ്പം കൂടുന്നതോടെ അന്തരീക്ഷ താപനില 40 ഡിഗ്രി വരെ ഉയരാനും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കാനും സാധ്യതയുണ്ട്. ജീവഹാനി വരെ സംഭവിക്കാം എന്ന നിലയിലാണ് താപനില ഉയരുന്നത്.
Photo and News Source: Sathyam Online



