തിരുവനന്തപുരത്ത് നിലവിലുള്ള കനത്ത ചൂടും ഉഷ്ണതരംഗ സാധ്യതയും കാരണം കുഞ്ഞുങ്ങളെ അങ്കണവാടികളിൽ നിർബന്ധിച്ച് ഇരുത്തരുത് എന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു.
വേനൽക്കാലത്ത് കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് അവരുടെ വീടുകളിൽ പോഷകാഹാരങ്ങൾ എത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. പത്തനംതിട്ട നഗരസഭ മുൻ ചെയർമാൻ അഡ്വ. എ. സുരേഷ് കുമാർ നൽകിയ പരാതിയെ തുടർന്നാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ഷീറ്റ് ഉപയോഗിച്ച് നിർമ്മിച്ച മേൽക്കൂരയും വായു സഞ്ചാരം ഇല്ലാത്ത അങ്കണവാടികളും അടച്ചിടരുതെന്നും ഉച്ചയ്ക്ക് 11 മുതൽ വൈകിട്ട് 3 വരെയുള്ള സമയങ്ങളിൽ കുട്ടികളെ പുറത്ത് കളിക്കാൻ വിടരുതെന്നും നിർദ്ദേശമുണ്ട്. വനിതാ ശിശു വികസന ഡയറക്ടറും തദ്ദേശസ്വയംഭരണ ഡയറക്ടറുമാണ് ഈ നിർദ്ദേശങ്ങൾ സ്വീകരിക്കേണ്ടത്.
Photo and News Source: Janam TV



