അസാപ് (ASAP) കേരളയുടെ കീഴിൽ വിഴിഞ്ഞത്ത് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പി.എം.കെ.വി.വൈ (PMKVY) 4.0 പദ്ധതിയുടെ ഭാഗമായി സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകൾ ആരംഭിക്കുന്നു. ഇതിലേക്കുള്ള സ്പോട്ട് അഡ്മിഷൻ മാർച്ച് 12-ന് നടക്കും.

എ ഐ & എം എൽ – ജൂനിയർ ടെലികോം ഡാറ്റ അനലിസ്റ്റ്, ആപ്ലിക്കേഷൻ ഡെവലപ്പർ – വെബ് & മൊബൈൽ എന്നീ കോഴ്‌സുകളിലേക്കാണ് ഇപ്പോൾ അഡ്മിഷൻ നടക്കുന്നത്. പ്ലസ് ടു യോഗ്യതയുള്ളവർക്ക് ജൂനിയർ ടെലികോം ഡാറ്റ അനലിസ്റ്റ് കോഴ്‌സിനും, ബിടെക് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ബിരുദമുള്ളവർക്ക് ആപ്ലിക്കേഷൻ ഡെവലപ്പർ കോഴ്‌സിനും അപേക്ഷിക്കാവുന്നതാണ്.

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 12-ന് രാവിലെ 10 മണിക്ക് ആധാർ കാർഡ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം വിഴിഞ്ഞം കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ നേരിട്ട് ഹാജരാകണം. കോഴ്‌സുകൾ പൂർണ്ണമായും സൗജന്യമാണ്. യോഗ്യതയുടെയും സീറ്റുകളുടെ ലഭ്യതയുടെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.

ഉദ്യോഗാർത്ഥികൾക്ക് https://forms.gle/fQ1FnTZtFJ9smiGR7 എന്ന ലിങ്ക് വഴി മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി 9495 999 697 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Photo and News Source: Kerala Kaumudi