തൃശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ നിന്നും 300 മീറ്റർ അകലെയുള്ള കുളക്കരയിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരു തല കണ്ടെത്തി. പോലീസ് നടത്തിയ തിരച്ചിലിനു ശേഷം കണ്ടെടുത്ത ഈ തല, കാണാതായ നാലുപേരിൽ ഒരാളുടേതാകാമെന്നാണ് സംശയം. നിലവിൽ 10 പേർ മരണമടഞ്ഞതായി സർക്കാർ സ്ഥിരീകരിച്ചു. മുമ്പ് 32 ശരീരഭാഗങ്ങൾ കണ്ടെടുത്തിരുന്നു. ഇവയെല്ലാം ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കും. കാണാതായവരിൽ സി. എ.

സുരേഷ് (50), അഭിജിത് (28), വിഷ്ണു വിജയൻ (35), ഗിരീഷ് (33) എന്നിവരും ഉൾപ്പെടുന്നു. ഗിരീഷിന്റെ അമ്മയും അസുഖത്തെ തുടർന്ന് മരണമടഞ്ഞു. വെടിക്കെട്ടു പുരയിൽ ഉണ്ടായിരുന്നവരാണിവർ. ഗൗരിയമ്മ മകനെ അവസാനമായി കാണാനുള്ള ആഗ്രഹത്തോടെ യാത്രയായി.

Photo and News Source: Newsthen