മലപ്പുറം ഈസ്റ്റ് ജില്ലയിലെ 652 യൂണിറ്റുകളിലായി സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ (എസ് വൈ എസ്) 73-ാം സ്ഥാപക ദിനാഘോഷം നാളെ ആരംഭിക്കും. 1954 ഏപ്രിൽ 24-ന് രൂപീകൃതമായ സംഘടനയുടെ ലക്ഷ്യങ്ങൾ യുവജനതയ്ക്കിടയിൽ പ്രയോഗവൽക്കരിക്കുന്നതിന്റെ ഭാഗമാണിത്.
നാളെ രാവിലെ യൂണിറ്റ് കേന്ദ്രങ്ങളിലെ പതാക ഉയർത്തലോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. പ്രമുഖ നേതാക്കൾ വിവിധ കേന്ദ്രങ്ങളിലെ പരിപാടികളിൽ പങ്കെടുക്കും. ഓൺലൈൻ പ്ലാറ്റ്ഫോമിലായിരിക്കും ‘ലെഗസി സമ്മിറ്റ്’ സംഘടിപ്പിക്കുന്നത്. മലപ്പുറം ഈസ്റ്റ് ജില്ലയിൽ നിന്ന് ഇരുപത്തിയയ്യായിരത്തോളം പ്രവർത്തകർ പങ്കെടുക്കും.
യൂണിറ്റ് കേന്ദ്രങ്ങളിലെ പ്രവർത്തകർ പ്രഭാത പതാക ഉയർത്തലിനു ശേഷം സന്നദ്ധ സേവന പരിപാടികളിൽ ഏർപ്പെടും. ‘ലെഗസി സമ്മിറ്റ്’ പങ്കാളിത്തവും സംഘടനയുടെ 75 വർഷത്തെ ചരിത്രം പുതുതലമുറയിലേക്ക് കൈമാറുന്നതുമാണ് പ്രധാന ലക്ഷ്യം. ജില്ല, സോൺ, സർക്കിൾ യൂണിറ്റ് നേതാക്കൾ പരിപാടികൾക്ക് നേതൃത്വം നൽകും.
Photo and News Source: Siraj Live



