തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി പ്രമുഖ സിനിമാ താരങ്ങൾ. സൂപ്പർതാരങ്ങളായ രജനികാന്ത്, കമലഹാസൻ, അജിത് കുമാർ, വിജയ് എന്നിവർ വോട്ട് ചെയ്തു.

ചെന്നൈയിലെ സ്റ്റെല്ല മാരിസ് കോളേജിലായിരുന്നു രജനികാന്തിന്റെ വോട്ടിംഗ്. വോട്ട് ചെയ്യാനെത്തിയ താരത്തെ കാണാൻ നിരവധി ആരാധകരും ഒത്തുകൂടി. വോട്ടു രേഖപ്പെടുത്തിയശേഷം പോളിങ് ബൂത്തിനു മുമ്പിൽ ആരാധകരെ അഭിവാദ്യം ചെയ്താണ് മടങ്ങിയത്.

ചെന്നൈയിലെ തിരുവന്മിയൂരിലായിരുന്നു അജിത് കുമാറിന്റെ വോട്ടിംഗ്. കമലഹാസൻ ആല്‍വാർപേട്ട് സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി. മകളായ ശ്രുതി ഹാസനോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യം.

ടി.വി.കെ നേതാവായ വിജയും ചെന്നൈയിലെ നീലങ്കരൈ പോളിങ് ബൂത്തിൽ വോട്ട് ചെയ്തു. തൃഷ, ധനുഷ്, ശിവകാർത്തികേയൻ, വിക്രം, വിജയ് സേതുപതി, ആറ്റ്ലി, ഇളയരാജ, അനിരുദ്ധ് രവിചന്ദർ, ഖുഷ്ബു തുടങ്ങിയവരും വോട്ട് രേഖപ്പെടുത്തി.

Photo and News Source: Kairali News