കോഴിക്കോട് മൂഴിക്കലിൽ നടന്ന സംഭവത്തിൽ ബന്ധുക്കളായ പതിനാറുകാരിയും ഇരുപതുകാരനും മരിച്ച നിലയിൽ കണ്ടെത്തി. പോലീസ് അന്വേഷണത്തിൽ, ഇരുപതുകാരൻ അദിനാൻ ബന്ധുവായ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി കണ്ടെത്തി. അദിനാന്റെ മരണം ആത്മഹത്യയോ കൊലപാതകമോ എന്നത് ഇപ്പോഴും ദുരൂഹമാണ്.
ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. അദിനാനെ നേരത്തെ വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു. കള്ളത്താക്കോലുപയോഗിച്ച് പെൺകുട്ടിയുടെ വീട്ടിൽ കയറിയ അദിനാൻ, പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം മുത്തശ്ശിയെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന് ശ്രമിച്ചു. വീട്ടുകാർ ഉണർന്നപ്പോൾ അദിനാനെ മറ്റൊരു മുറിയിൽ പൂട്ടിയ ശേഷം പെൺകുട്ടിയെയും മുത്തശ്ശിയെയും ആശുപത്രിയിലേക്ക് കൊണ്ടുപോയി.
തിരിച്ചുവന്നപ്പോൾ അദിനാൻ മരിച്ച നിലയിൽ കണ്ടെത്തി. മുഖത്തും വായിലും സെല്ലോ ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു. വീട്ടിൽ നിന്ന് പുറത്താക്കിയതിന്റെ പ്രതികാരമായിരിക്കാം സംഭവം എന്നാണ് പോലീസ് കരുതുന്നത്. വീട്ടിൽ നിന്ന് മോഷ്ടിക്കാന് ശ്രമിച്ചത് പെൺകുട്ടിയാണെന്നും സിസിടിവി നശിപ്പിച്ചതായും വിവരങ്ങൾ ലഭിച്ചു.
Photo and News Source: Siraj Live


