കൊച്ചി: ഹിന്ദു ഐക്യവേദി കേരളം മുഖ്യരക്ഷാധികാരി കെ.പി. ശശികലയെതിരെ യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വര്‍ക്കി രൂക്ഷ വിമര്‍ശനം ഉയർത്തി. ക്ഷേത്രോത്സവത്തിനിടെ ക്രിസ്തീയഭക്തിഗാനം പാടിയതിനെ തുടർന്നായിരുന്നു ശശികലയുടെ വിമര്‍ശനം. “ക്ഷേത്ര കമ്മിറ്റിക്കോ വിശ്വാസികൾക്കോ കുഴപ്പമില്ല. കുത്തിത്തിരിപ്പിനായി നില്ക്കുന്ന ചിലര്‍ക്കാണ് കുഴപ്പം” എന്നാണ് അബിൻ വര്‍ക്കി അഭിപ്രായപ്പെട്ടത്.

“പള്ളിക്കെട്ട് ശബരിമലയ്ക്ക്” പോലുള്ള ഗാനങ്ങൾ പള്ളികളിലും അമ്പലങ്ങളിലും പാടിയതായി അബിൻ വര്‍ക്കി ചൂണ്ടിക്കാട്ടി. “പാട്ട് ഏത് പാടണം, ആര് കേള്‍ക്കണം എന്ന ചര്‍ച്ചയിലേക്ക് പോകുന്നത് തന്നെ തെറ്റാണ്” എന്നദ്ദേഹം അഭിപ്രായപ്പെട്ടു. നന്ദഗോവിന്ദം ഭജന്‍സ് അവിടെ പാടിയതില്‍ ക്ഷേത്ര കമ്മിറ്റിക്ക് യാതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Photo and News Source: Malayalam Express