ഗസ്സയിൽ യുദ്ധത്തിന്റെ ദുരിതങ്ങൾക്കൊപ്പം പുതിയൊരു ഭീഷണി മുളച്ചുവരുന്നു. ശുചിത്വമില്ലാതെ കിടക്കുന്ന ക്യാമ്പുകളിൽ എലികളുടെ ആക്രമണം വർദ്ധിച്ചു വരികയാണ്. തകർന്ന കെട്ടിടങ്ങളും മാലിന്യങ്ങളും നിറഞ്ഞ സ്ഥലങ്ങളിൽ വിപുലമായ എലിപ്പട ശക്തിപ്രാപിച്ചിരിക്കുന്നു.
രാത്രികാലങ്ങളിൽ കുട്ടികളും രോഗികളും എലികളുടെ പിടിയിലാകുന്ന സാഹചര്യം നിലനിൽക്കുന്നു. സമാഹ് അൽ ദബ്ലയുടെ മൂന്നുവയസ്സുകാരി മകൾ മയാസീൻ എലിയുടെ ആക്രമണത്തിനിരയായി. രക്തം വരുന്ന കൈയ്യോടെ കുട്ടി നിലവിളിച്ചതോടെ ആശുപത്രിയിലെത്തിച്ചെങ്കിലും ഭയം ഇപ്പോഴും മാറിയിട്ടില്ല.
ഗസ്സയിലെ ആരോഗ്യ മന്ത്രാലയം ഈ പ്രശ്നത്തെ 'ആരോഗ്യ അപകട മേഖല' എന്ന് വിശേഷിപ്പിച്ചു. മാലിന്യം, മലിനജലം, മൃതദേഹങ്ങൾ എന്നിവ എലികളുടെ വർദ്ധനവിനു കാരണമാകുന്നു. പ്രമേഹരോഗിയായ ബാസിൽ അൽ ദഹ്നൂൻ പോലുള്ളവർക്ക് എലികളുടെ ആക്രമണം ഗുരുതരമായ ഭീഷണിയാണ്.
Photo and News Source: Kvartha



