പശ്ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് ഉച്ചയ്ക്ക് 3 മണി വരെ 79 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തി. ഒന്നാം ഘട്ടത്തിൽ 152 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോൺഗ്രസും പ്രതിപക്ഷ ബിജെപിയും തമ്മിലുള്ള നിര്‍ണ്ണായക പോരാട്ടമായിരുന്നു ഇത്. വോട്ടര്‍ പട്ടിക പരിഷ്‌കരണത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 16 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 3. 6 കോടി വോട്ടര്‍മാർ സമ്മതിദാനാവകാശം ഉപയോഗിച്ചു.

രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 29-നും, വോട്ടെണ്ണല്‍ മെയ് 4-നുമാണ് നടക്കുക. ഏറ്റവും ഉയർന്ന പോളിംഗ് ദക്ഷിണ ദിനാജ്പൂരിലാണ് 81. 49 ശതമാനം രേഖപ്പെടുത്തിയത്. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ ചരിത്രത്തിലെ പ്രധാനപ്പെട്ട വോട്ടെടുപ്പായി ഇത് കണക്കാക്കപ്പെടുന്നു.

Photo and News Source: Siraj Live