ചെവി വൃത്തിയാക്കാൻ ഉപയോഗിക്കുന്ന കോട്ടൺ ബഡ്സ് പലരുടെയും പതിവാണ്. എന്നാൽ ഇത് ഗുണകരമല്ല. ചെവിക്കായം സ്വാഭാവികമായും പുറത്തേക്കു പോകുമെങ്കിലും ബഡ്സ് ഉപയോഗിച്ച് ചെവിയിലേക്ക് തിരുകുമ്പോൾ അത് ഉള്ളിലേക്കു തള്ളി ചെവിക്കായം കൂടുതൽ ഉള്ളിലേക്കു പോകാനിടയുണ്ട്. ഇത് ചെവിക്ക് വേദന, അസ്വസ്ഥത, കേൾവിക്കുറവ് എന്നിവയിലേക്ക് നയിക്കും.
ബഡിന്റെ അറ്റത്തുള്ള പഞ്ഞി ചെവിക്കകത്തു തങ്ങി നിൽക്കാനും ചെവിയുടെ സ്തരത്തിനു പോറലേൽക്കാനും സാധ്യതയുണ്ട്. കൂടാതെ, ബഡ്സ് ഉപയോഗം ബാക്ടീരിയ ചെവിയിലേക്ക് എത്താൻ കാരണമാകുകയും അണുബാധയിലേക്കു നയിക്കുകയും ചെയ്യും. ചെവിയുടെ സ്വാഭാവിക ശുചീകരണ പ്രക്രിയയെ തടസപ്പെടുത്തുന്നതും ചെവിക്കായം വർദ്ധിപ്പിക്കുന്നതുമാണ് ഈ ശീലം.
വാക്‌സ് ഹുക്ക് ഉപയോഗിച്ച് ചെവിക്കായം തോണ്ടിയെടുക്കാവുന്നതാണ്. ചെവിയുടെ പുറത്തു കാണുന്ന ഭാഗം മാത്രം നനഞ്ഞ തുണി ഉപയോഗിച്ചോ വൃത്തിയാക്കാം. ഇയർബഡ്സ് ഉപയോഗം ഒഴിവാക്കിയാൽ ചെവിയിലെ പ്രശ്നങ്ങൾ കുറയുമെന്ന് വൈദ്യന്മാർ നിർദ്ദേശിക്കുന്നു.
Photo and News Source: Samakalika Malayalam



