മമ്മൂട്ടിയുടെ മകൻ ദുല്‍ഖർ സല്‍മാൻ തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയത് വലിയ വിമർശനത്തിന് ഇടയാക്കിയിരിക്കുന്നു. ഇൻസ്റ്റാഗ്രാമിലൂടെ താൻ വോട്ട് ചെയ്ത വിവരം പങ്കുവെച്ച ദുല്‍ഖറിനെതിരെ സോഷ്യല്‍ മീഡിയയിൽ കടുത്ത വിമർശനം ഉയർന്നു. കേരളത്തെയും മലയാള സിനിമയെയും ഉപേക്ഷിച്ചോ എന്ന പ്രശ്നം ചർച്ചയാകുന്നു. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ദുല്‍ഖറിന് അവിടെ വോട്ടവകാശമുണ്ടെന്നും തമിഴിലും തെലുങ്കിലും സജീവമായതോടെ മലയാളം പിന്നിലാക്കിയതാണെന്നും ആരോപണമുണ്ട്. 'ദുല്‍ഖർ ഒരു മല്ലു തമിഴനായി മാറി' എന്നും കുറ്റപ്പെടുത്തലുകൾ ഉയർന്നു.

തമിഴ്നാട്ടിൽ വോട്ടിങിന് ആവേശം പകരുന്നതിനിടെ നടൻ അജിത് കുമാർ, വിജയ്, കമൽ ഹാസൻ, രജനികാന്ത്, ഖുശ്ബു തുടങ്ങിയവരും വോട്ട് രേഖപ്പെടുത്തി. ചെന്നൈയിലെ സ്റ്റെല മേരീസ് കോളജിലാണ് രജനികാന്ത് വോട്ട് ചെയ്തത്. ജയറാമും കുടുംബവും ഒരുമിച്ച് വോട്ട് രേഖപ്പെടുത്തി.

Photo and News Source: Malayali Life