ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ച മൈനുകൾ നീക്കം ചെയ്യാൻ യുഎസ് കോൺഗ്രസിനെ അറിയിച്ച പെന്റഗൺ. ആറുമാസമെങ്കിലും സമയം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടൽ. ലോകത്തിലെ എണ്ണ-വാതക ചരക്കുനീക്കത്തിന്റെ പ്രധാന ജലപാതയായ ഹോർമുസ് തടസ്സപ്പെടുമെന്നും മുന്നറിയിപ്പ്. ഹൗസ് ആംഡ് സർവീസ് കമ്മിറ്റിയിൽ പെന്റഗൺ ആശയവിനിമയം നടത്തിയതോടെയാണ് വിവരം വെളിപ്പെട്ടത്.

യുഎസ് പ്രതിനിധിസഭയിലെ അംഗങ്ങളടങ്ങിയ സമിതിയെ ഡിഫൻസ് ഡിപ്പാർട്‌മെന്റ് അറിയിച്ചത്, ഹോർമുസ് സുരക്ഷിതമാക്കുന്നത് വളരെ സങ്കീർണമായ കാര്യമാണെന്നാണ്. ഇറാൻ അവിടെ സ്ഥാപിച്ച മികച്ച സാങ്കേതികവിദ്യയുള്ള മൈനുകളാണ് കാരണം. പരമ്പരാഗത മൈനുകളിൽനിന്ന് വ്യത്യസ്തമായി ഇവയിൽ ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട്.

ഇറാൻ സ്ഥാപിച്ചിരിക്കുന്നത് ഇരുപതോ അതിൽ കൂടുതലോ മൈനുകളാണെന്ന് കരുതുന്നു. ചെറുബോട്ടുകളിലൂടെ ഇവയെ സ്ഥാപിക്കാനാകുമെന്നും പ്രതിരോധ ഉദ്യോഗസ്ഥർ വ്യക്തമാക്കി. റിമോട്ട് ട്രിഗറുകളും ജിപിഎസ് സംവിധാനവും ഉപയോഗപ്പെടുത്തുന്ന ഈ മൈനുകളെ കണ്ടെത്തി നിർവീര്യമാക്കുക യുഎസ് നാവികസേനയ്ക്ക് ബുദ്ധിമുട്ടേറിയ ജോലിയാണെന്നും അവർ അറിയിച്ചു.

Photo and News Source: Malayalam Express