ഹോട്ടലുകളിലെ കിടക്കകളിൽ തൂവെള്ള നിറത്തിലുള്ള ബെഡ് ഷീറ്റുകളും തലയിണകളും മാത്രം ഉപയോഗിക്കുന്നത് പതിറ്റാണ്ടുകളായി തുടരുന്ന ഒരു രീതിയാണ്. വെസ്റ്റിൻ ഹോട്ടൽ ഗ്രൂപ്പ് 1980-കളിൽ ഈ 'വൈറ്റ് ബെഡ്' വിപ്ലവത്തിന് തുടക്കമിട്ടു. വെള്ള നിറം വൃത്തിയുടെയും ശുദ്ധിയുടെയും പ്രതീകമായതിനാൽ അതിഥികൾക്ക് മുറി വൃത്തിയുള്ളതാണെന്ന തോന്നൽ നൽകുന്നു.

ചെറിയൊരു കറ പോലും വെള്ള നിറത്തിൽ വ്യക്തമായി കാണാൻ സാധിക്കും. ഇത് ഹോട്ടൽ ജീവനക്കാർ മുറി കൃത്യമായി വൃത്തിയാക്കിയിട്ടുണ്ട് എന്ന ഉറപ്പ് അതിഥികൾക്ക് നൽകുന്നു. അതിഥികളുടെ മനസ്സിന് സമാധാനവും സുരക്ഷിതത്വബോധവും നൽകാൻ വെള്ള വിരികൾ സഹായിക്കുന്നു.

തൂവെള്ള നിറത്തിലുള്ള കിടക്കകൾ ഒരു മുറിക്ക് ആഡംബരപൂർണമായ ലുക്ക് നൽകുന്നു. സാമ്പത്തികമായ ലക്ഷ്യങ്ങളും ഈ രീതിക്ക് പിന്നിലുണ്ട്. വെള്ള നിറം നീണ്ടകാലം ഉപയോഗിക്കാവുന്നതും മങ്ങൽ കുറവുള്ളതുമാണ്. അതിനാൽ ഹോട്ടലുകൾക്ക് ചെലവ് കുറയ്ക്കാൻ സഹായിക്കുന്നു.

Photo and News Source: Kvartha