ഗംഭീരമായ ആക്ഷൻ രംഗങ്ങളുമായി മേയ് 8-ന് പ്രദർശനത്തിനെത്തുന്ന ചിത്രമാണ് *അങ്കം അട്ടഹാസം*.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ഗ്യാംഗ്സ്റ്റർ ആക്ഷൻ ഡ്രാമ ത്രില്ലറിൽ, തലസ്ഥാനത്തെ ഗുണ്ടാസംഘ കുടിപ്പകയുടെ രക്തരൂക്ഷിതമായ സംഘർഷങ്ങളും കൊലപാതകങ്ങളുമാണ് കഥാ പശ്ചാത്തലം. അത്യധികം കിടിലക്കാഴ്ചകൾ സൃഷ്ടിക്കുന്ന ആക്ഷൻ രംഗങ്ങൾ പ്രേക്ഷകരെ ആകർഷിക്കും.

ഫിനിക്സ് പ്രഭു, അഷ്‌റഫ് ഗുരുക്കൾ, റോബിൻ ടോം, അനിൽ ബ്ലെയിസ് ടീം ചേർന്ന് ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നു. മാധവ് സുരേഷ്, ഷൈൻ ടോം ചാക്കോ, സൈജു കുറുപ്പ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോൾ, മഖ്ബൂൽ സൽമാൻ, നന്ദു, അലൻസിയർ തുടങ്ങിയവരും ചേർന്നാണ് ചിത്രം പൂർത്തിയാക്കുന്നത്.

സുജിത്ത് എസ് നായർ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണം അനിൽകുമാർ ജി, സാമുവൽ മത്തായി എന്നിവർ ചേർന്ന് നടത്തുന്നു. ശ്രീകുമാർ വാസുദേവിന്റെ സംഗീതവും ദീപക് നന്നാട്ടുകാവിന്റെ ഗാനങ്ങളും ചിത്രത്തിന്റെ മേന്മ വർദ്ധിപ്പിക്കുന്നു.

Photo and News Source: Janam TV