ജക്കാർത്ത: ഇന്ത്യൻ സഞ്ചാരികൾ ബാലിയിലെ ‘അസ്‌വാറ’ റിസോർട്ടിൽനിന്ന് മോഷ്ടിച്ച സാധനങ്ങൾ ബാഗുകളിൽ നിറച്ചതായി റിപ്പോർട്ട്. ഏപ്രിൽ 16-ന് മുറിയെടുത്ത നാല് ഇന്ത്യൻ വിനോദസഞ്ചാരികൾ ഏപ്രിൽ 19-ന് ചെക്ക് ഔട്ട് ചെയ്യുന്നതിനിടെ സംഭവം പുറത്തുവന്നു.

ചെക്ക് ഔട്ട് സമയത്ത് മുറിയിലെ ചില സാധനങ്ങൾ കാണാതെപോയതോടെ റിസോർട്ട് ജീവനക്കാർ ബാഗുകൾ പരിശോധിച്ചു. ടവ്വലുകൾ, ഹെയർ ഡ്രയർ, ഡോർമാറ്റ്, ടിവി റിമോട്ട് ബോക്സ്, പാത്രങ്ങൾ, സ്പൂണുകൾ എന്നിവ ബാഗുകളിൽ കണ്ടെത്തി. തുടർന്ന് ജീവനക്കാർ സഞ്ചാരികളെ തടഞ്ഞുവെച്ചു.

മോഷണം കൈയോടെ പിടികൂടിയ റിസോർട്ട് ജീവനക്കാർ വിവരം മാനേജ്മെന്റിനെ അറിയിച്ചു. പോലീസിൽ പരാതി നൽകാതെ ഇരുകൂട്ടരും ചർച്ചചെയ്ത് പ്രശ്നം പരിഹരിച്ചു. മോഷ്ടിച്ച സാധനങ്ങൾ തിരികെ നൽകിയശേഷം സഞ്ചാരികളെ പോകാൻ അനുവദിച്ചു.

Photo and News Source: Newsthen