കൊച്ചിയിലെ ഫിൻടെക് രംഗത്തെ മുൻനിര കമ്പനിയായ എയ്ഞ്ചൽ വൺ, 2023-24-ലെ നാലാം പാദത്തിൽ 320 കോടി രൂപയുടെ അറ്റാദായം നേടി. മുൻവർഷത്തെ തുല്യകാലയളവിനെ അപേക്ഷിച്ച് 19 ശതമാനം വളർച്ചയാണിത്.

മൊത്തം വരുമാനവും 9.7 ശതമാനം വളർച്ചയോടെ 1467 കോടി രൂപയിലെത്തി. വെൽത്ത് മാനേജ്മെന്റ്, എസ്ഐപി വിഭാഗങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എസ്ഐപി രജിസ്ട്രേഷൻ 21 ലക്ഷം കടന്നു. കമ്പനിയുടെ മൊത്തം ബിസിനസ് 10,080 കോടി രൂപയായി.

ക്രെഡിറ്റ്, മ്യൂച്വൽ ഫണ്ട്, അസറ്റ് മാനേജ്മെന്റ് വിഭാഗങ്ങൾ വളർച്ച രേഖപ്പെടുത്തി. ഓഹരിയാക്കാൻ കഴിയാത്ത കടപ്പത്രങ്ങളുടെ വിതരണത്തിലൂടെ 1500 കോടി രൂപ സമാഹരിക്കാനും ലക്ഷ്യമിടുന്നു.

Photo and News Source: Malayalam Express