തൃശ്ശൂർ: തൃശ്ശൂർ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിമാർ പങ്കെടുത്ത പത്രസമ്മേളനം യുവതി തടസപ്പെടുത്തിയ സംഭവം ചക്കപ്രശ്നമായിരുന്നു.

കളക്ടറേറ്റിലെ പിആർ ചേമ്പറിൽ വാർത്താസമ്മേളനം തുടങ്ങുന്നതിനു തൊട്ടുമുമ്പ് യുവതി മന്ത്രിമാർക്കു മുന്നിലായി നിലയുറപ്പിച്ചു. അയൽവാസിയുടെ വീട്ടിലെ ചക്ക തന്റെ പറമ്പിൽ വീഴുന്നതിൽ പരാതി പറഞ്ഞായിരുന്നു പ്രതിഷേധം.

പ്രതിഷേധം തുടർന്ന യുവതി പത്രസമ്മേളനം നടക്കുന്ന കോൺഫറൻസ് ഹാളിലേക്കു കയറി. ടേബിളിൽ ചാരി നിന്ന യുവതി, "മരിച്ചു കഴിഞ്ഞിട്ട് എന്തു ചെയ്തിട്ടെന്താ, ജീവിച്ചിരിക്കുമ്പോൾ നോക്കണ്ടേ" എന്നു മന്ത്രിമാരോട് തർക്കിച്ചു.

മന്ത്രി ആർ. ബിന്ദു പരാതികൾക്ക് പരിഹാരം കാണാമെന്ന് ഉറപ്പുനൽകിയെങ്കിലും യുവതി പുറത്തുകടക്കാൻ തയ്യാറായില്ല. ഒടുവിൽ വനിതാ പോലീസിന്റെ സഹായത്തോടെ യുവതിയെ മാറ്റിയശേഷമാണ് പത്രസമ്മേളനം തുടർന്നത്.

Photo and News Source: Newsthen