ഹരിപ്പാട്: വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഷിബു (45) തടഞ്ഞ ഭർത്താവിനെ വെട്ടിയ കേസിൽ പ്രതി പോലീസിനെ കണ്ട് അച്ചൻകോവിലാറ്റിലേക്ക് ചാടി. മുങ്ങിത്താഴാൻ തുടങ്ങിയ ഇയാളെ പോലീസ് സംഘം രക്ഷപ്പെടുത്തി. കരയ്ക്കെത്തിച്ച ശേഷം അറസ്റ്റ് ചെയ്തു. മാന്നാർ പോലീസ് സ്റ്റേഷൻ പരിധിയിൽ 107 പടശേഖരത്തിന് സമീപമുള്ള മോട്ടോർ തറയിൽ ഷിബു ഒളിവിലായിരുന്നു. പോലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ പ്രതി ആറ്റിലേക്ക് ചാടി.

എല്ലാ വശങ്ങളിലും നിലയുറപ്പിച്ച പോലീസ് ഉദ്യോഗസ്ഥർ പ്രതി രക്ഷപ്പെടില്ലെന്ന് ഉറപ്പാക്കി. നീന്തിയെങ്കിലും അവശനായി. മുങ്ങിത്താഴാൻ തുടങ്ങിയപ്പോൾ പോലീസ് ഇടപെട്ട് രക്ഷിച്ചു. മദ്യപിച്ച് സ്ത്രീകളെ അസഭ്യം പറയുന്നതും കടന്നുപിടിക്കുന്നതുമായിരുന്നു ഇയാളുടെ പതിവ്. മറ്റ് നിരവധി ക്രിമിനൽ കേസുകളിലും പ്രതിയാണ് ഷിബു. ഹരിപ്പാട് എസ്. എച്ച്. ഒ. വി. ഷിബുവിന്റെ നേതൃത്വത്തിൽ പോലീസ് സംഘം പ്രതിയെ പിടികൂടി.

Photo and News Source: Newsthen