കണ്ണൂരിൽ ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തെ തുടർന്ന്, കുറ്റാരോപിതനായ വകുപ്പ് മേധാവി ഡോ. എം കെ റാമിനെതിരെ കൂടുതൽ ആരോപണങ്ങൾ വെളിപ്പെടുത്തി വിദ്യാർത്ഥികൾ.

സഹപാഠി ആർച്ചയുടെ വെളിപ്പെടുത്തലിൽ, നിതിൻ കെട്ടിടത്തിൽ നിന്ന് വീണപ്പോൾ ഡോ. റാം ‘സഹതാപം പിടിച്ചുപറ്റാനാണ് നിതിൻ ആത്മഹത്യ ചെയ്തതെന്ന്’ അധിക്ഷേപിച്ചു സംസാരിച്ചു. ‘സ്ലംഡോഗ്’ എന്ന പേരിൽ നിതിനെ വിളിച്ചിരുന്നതായും ആർച്ച പറഞ്ഞു.

‘ഞങ്ങൾ ജോയിൻ ചെയ്ത സമയം മുതൽ ഡോ. റാമിനെ സൂക്ഷിക്കണമെന്ന് സീനിയേഴ്‌സ് പറയുമായിരുന്നു. ആദ്യ ദിവസം തന്നെ ഗീത, ബൈബിൾ, ഖുറാൻ എന്നിവയെക്കുറിച്ച് അസംബന്ധം പറഞ്ഞു. പിന്നീട് മുസ്‌ലിം കുട്ടികളെ അധിക്ഷേപിച്ചു.’

‘ഞാനൊരാളെ കൊന്നിട്ടുണ്ട്’ എന്ന് റാം പറഞ്ഞപ്പോൾ ആദ്യം തള്ളിയെങ്കിലും, പിന്നീടുള്ള പ്രവർത്തികൾ കണ്ട് ‘സൈക്കോ’ തരമാണെന്ന് മനസ്സിലായി. 80 ശതമാനം അറ്റൻഡൻസ് നിർബന്ധം ഉണ്ടായിട്ടും, ക്ലാസിൽ വന്നാലും അറ്റൻഡൻസ് തരാതിരുന്നതായി വിദ്യാർത്ഥികൾ വെളിപ്പെടുത്തി.

‘ഒരു കുട്ടിയെ കൊന്നയാളെ അധ്യാപകനായി കാണാൻ തോന്നുന്നില്ല. അന്ന് പരാതി കൊടുക്കാമായിരുന്നു. അത് ഞങ്ങളുടെ ഭാഗത്ത് നിന്നും വന്ന തെറ്റാണ്.’

Photo and News Source: Newsthen