തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഈ മുന്നറിയിപ്പ്. 40 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള താപനിലയും സാധാരണയേക്കാൾ 4.5 ഡിഗ്രി വരെ വ്യതിയാനവും രേഖപ്പെടുത്തിയതിനാലാണ് ഈ മുന്നറിയിപ്പ്.
ദുരന്ത നിവാരണ അതോറിറ്റി എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് 12.30 ന് ശേഷം കൊല്ലം, പാലക്കാട് ജില്ലകളിലും മറ്റു ജില്ലകളിൽ ചൂട് വർധിച്ചാൽ കവചം (KaWaCHaM) മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങുമെന്ന് അറിയിച്ചു.
തീരദേശ സംസ്ഥാനമായതിനാൽ അന്തരീക്ഷത്തിലെ ഈർപ്പം കൂടുതലായതിനാൽ താപസൂചിക റിപ്പോർട്ട് ചെയ്യുന്ന താപനിലയെക്കാൾ ഉയർന്ന ചൂട് അനുഭവപ്പെടും. ഈ സാഹചര്യം രണ്ടു ദിവസം തുടരുന്നതിനാൽ കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗം സ്ഥിരീകരിച്ചു. മുഴുവൻ ജില്ലകളിലും കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചു.
Photo and News Source: Newsthen



