ന്യൂഡൽഹിയിലെ കൈലാഷിൽ ബുധനാഴ്ച, 22 കാരിയായ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ മകളും എഞ്ചിനീയറിംഗ് ബിരുദധാരിയുമായ യുവതിയെ വീട്ടിൽ കൊലചെയ്ത സംഭവത്തിൽ മുന്‍ വീട്ടുജോലിക്കാരനായ 19 കാരൻ അറസ്റ്റിലായി.
മൊബൈൽ ഫോണിന്റെ ചാർജർ കേബിളുപയോഗിച്ച് കഴുത്തു ഞെരിച്ച് കൊല നടത്തിയെന്നാണ് പോലീസ്. കൊലപാതകത്തിനു മുമ്പ് യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. കൊലയാളി രാഹുലിനെ ദ്വാരകയിലെ ഹോട്ടലിൽ നിന്നും പോലീസ് പിടികൂടി.
മാസം മുമ്പ് വീട്ടിൽ നിന്നും പിരിച്ചുവിട്ടിരുന്ന രാഹുലിന് മറ്റു ജോലിക്കാരിൽ നിന്നും പണം കടം വാങ്ങി തിരിച്ചു നൽകാത്ത ശീലമുണ്ടായിരുന്നു. കൊലപാതകത്തിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ആല്‍വാറിലെ തന്റെ ഗ്രാമത്തിൽ വച്ച് മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്തതായും പോലീസ് സ്ഥിരീകരിച്ചു. യുവതിയുടെ ഭർത്താവുമായി സൗഹൃദം സ്ഥാപിച്ച് ഇയാൾ ഈ ബന്ധം മുതലെടുത്തു. കൊലപാതകത്തിന്റെ പിന്നിലെ കാരണം ഇനിയും വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.
Photo and News Source: Siraj Live



