തൃശ്ശൂർ പൂരം 230-മത് ആഘോഷം വെടിക്കെട്ടില്ലാതെ ആചാരപരമായ ചടങ്ങുകൾ മാത്രമാക്കി നടത്താൻ തീരുമാനിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും സംസ്ഥാന മന്ത്രിമാരും ദേവസ്വം പ്രതിനിധികളും ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. തിരുവമ്പാടി ദേവസ്വത്തിന്റെ മുണ്ടത്തിക്കോട് വെടിക്കെട്ടുപുരയിൽ ഉണ്ടായ സ്ഫോടനത്തെ തുടർന്നാണ് ഇത്തരമൊരു നടപടി. പ്രധാന വെടിക്കെട്ട് ഒഴിവാക്കി, കുടമാറ്റം മാത്രം നടത്തുമെന്ന് ആദ്യം പാറമേക്കാവ് ദേവസ്വം നിർദ്ദേശിച്ചിരുന്നു. എന്നാൽ ഉന്നതതല ചർച്ചയിൽ ഇതും ഒഴിവാക്കി. ആചാരത്തിന്റെ ഭാഗമായതിനാൽ കുടമാറ്റം ഉണ്ടായിരിക്കും. എന്നാൽ 15 മിനിറ്റ് മാത്രമേ ഇത്തവണ കുടമാറ്റം നടത്തൂ.

പാറമേക്കാവിനും തിരുവമ്പാടിക്കും 15 ആനകൾ വീതം കുടമാറ്റത്തിന് അണിനിരത്തും. മേളത്തിലും മറ്റു ചടങ്ങുകളിലും മാറ്റമുണ്ടാകില്ല. പാറമേക്കാവിന്റെ വെടികോപ്പുകൾ നശിപ്പിക്കുന്നതിനെക്കുറിച്ച് സർക്കാർ ഉത്തരവിറക്കിയാൽ അതനുസരിച്ച് നടപടി കൈക്കൊള്ളുമെന്ന് ദേവസ്വം സെക്രട്ടറി ജി. രാജേഷ് വ്യക്തമാക്കി.

Photo and News Source: Janam TV