കൂർഗിലെ കുട്ട ഗ്രാമത്തിലെ ഹോം സ്റ്റേയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ അമേരിക്കൻ വനിതയെ മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി ബോധരഹിതയാക്കി ബലാത്സംഗം ചെയ്ത സംഭവം പുറത്തുവന്നു. ഹോം സ്റ്റേ ഉടമയെയും സഹായിയായ വ്രുജേഷ് കുമാറിനെയും പോലീസ് അറസ്റ്റ് ചെയ്തു. ടൂറിസം വകുപ്പ് ഹോം സ്റ്റേയുടെ ലൈസൻസ് റദ്ദാക്കി.

ഹോം സ്റ്റേ ഉടമ സംഭവം മറച്ചുവെക്കാൻ ശ്രമിച്ചു. മൂന്ന് ദിവസത്തേക്ക് വൈഫൈ കണക്ഷൻ ഇല്ലാതാക്കിയെന്നും, പിന്നീട് കണക്ഷൻ ലഭിച്ചതിന് ശേഷമാണ് യുവതി പുറത്തുകടന്നതെന്നുമാണ് റിപ്പോർട്ട്. തുടർന്ന് ഇവർ യുഎസ് എംബസിയെ വിവരം അറിയിച്ചു. എംബസി ഉദ്യോഗസ്ഥർ മൈസൂരു പോലീസിനെ ഇമെയിൽ വഴി ബന്ധപ്പെട്ടു.

പ്രതികളെ മെയ് 3 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുമെന്ന് പോലീസ് വ്യക്തമാക്കി. യുഎസ് വനിതയുടെ പ്രായമോ മറ്റ് വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല.

Photo and News Source: Asianet News