തിരുവനന്തപുരം ചിറയിൻകീഴിൽ എട്ടുവയസുകാരനായ ദിക്ഷൽ പാമ്പുകടിയേറ്റ് മരണമടഞ്ഞ സംഭവത്തിൽ ആശുപത്രിക്കെതിരെ കുടുംബം ആരോപണം ഉന്നയിച്ചു. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലാണ് ആദ്യം ചികിത്സയ്ക്കായി എത്തിയത്. കാലിൽ കടുത്ത വേദനയുണ്ടെന്ന് കുട്ടി പറഞ്ഞിട്ടും ആശുപത്രി സ്റ്റാഫ് അവഗണിച്ചു. നിസാരമായി കണ്ടതോടെ പരിഗണന ലഭിച്ചില്ല. വീട്ടിൽ ഉറങ്ങുകയായിരുന്ന ദിക്ഷലിനെ പുലർച്ചെ രണ്ടരയോടെ പാമ്പ് കടിച്ചു. അടച്ചുറപ്പില്ലാത്ത വീടിനുള്ളിൽ മുത്തശ്ശി ഉറക്കമുണർന്നപ്പോൾ കണ്ടെത്തി. ദിലീപ്-അനു ദമ്പതികളുടെ ഏക മകനായിരുന്നു ദിക്ഷൽ.

ആശുപത്രിയുടെ അവഗണനയാണ് മരണത്തിനു കാരണമെന്ന് കുടുംബം ആരോപിക്കുന്നു.

Photo and News Source: 24 News