ഭോപ്പാലിൽ വെച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹൻ യാദവ് അമയ് ഖുറാസിയയുടെ പുസ്തകം "74 വർഷങ്ങൾക്ക് ശേഷം" പ്രകാശനം ചെയ്തു. ഭഗവാൻ ശ്രീകൃഷ്ണന്റെ ഗീതയിലെ തന്ത്രങ്ങൾ ആധുനിക ക്രിക്കറ്റിൽ പ്രയോഗിക്കാനുള്ള വിശിഷ്ടമായ ചിന്തയാണ് ഈ ഗ്രന്ഥം.

പരിശീലകനായി കേരള ക്രിക്കറ്റിന്റെ വളർച്ചക്ക് നേതൃത്വം നൽകിയ ഖുറാസിയ, രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിന്റെ പ്രവേശനവും ദുലീപ് ട്രോഫിയിലേക്ക് ആറ് കേരള താരങ്ങളെ തിരഞ്ഞെടുക്കപ്പെട്ടതും ഈ തന്ത്രങ്ങളുടെ വിജയമാണെന്ന് സൂചിപ്പിക്കുന്നു.

വെറുമൊരു കായിക ഗ്രന്ഥമല്ല, മാനസിക ശക്തിയും ഏകാഗ്രതയും വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഒരു മാർഗ്ഗദർശിയാണ് ഈ പുസ്തകം. മുൻ ബിസിസിഐ സെക്രട്ടറി സഞ്ജയ് ജഗ്ദാലെ, മുൻ ഇന്ത്യൻ ക്യാപ്റ്റൻമാരായ അനിൽ കുംബ്ലെ, രാഹുൽ ദ്രാവിഡ്, വി.വി.എസ് ലക്ഷ്മൺ, സഞ്ജയ് ബംഗാർ, ദുലീപ് മെൻഡിസ്, മോഹൻലാൽ തുടങ്ങിയ പ്രമുഖരും ഈ കൃതിയെ പ്രശംസിച്ചിട്ടുണ്ട്. നിലവിൽ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് പുസ്തകം ലഭ്യമായിരിക്കുന്നത്.

Photo and News Source: Kerala Online News