തൃശ്ശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി പ്രതികരിച്ചു. കേരള സർക്കാരാണ് തന്നെ ചർച്ചയ്ക്കായി വിളിച്ചതെന്നും, ആരുടെയും സ്വാർത്ഥ താൽപര്യത്തിനു വേണ്ടി നിലകൊള്ളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സെൻസിബിളായ തീരുമാനത്തിനു മാത്രം പിന്തുണ നൽകുമെന്നും സുരേഷ് ഗോപി പറഞ്ഞു.

അതേസമയം, പാറമേക്കാവ് ദേവസ്വത്തിനു വേണ്ടി വെടിക്കോപ്പുകൾ നിർമ്മിച്ചിരുന്ന പടക്ക നിർമ്മാണശാലയ്ക്ക് പാലക്കാട് ജില്ല കളക്ടർ സ്റ്റോപ്പ് മെമ്മോ നൽകി. നിർമ്മാണശാലയിൽ അനുമതിയേക്കാൾ അധികം വെടിമരുന്ന് കണ്ടെത്തിയതായി ജില്ല കളക്ടർ എം.എസ്. മാധവിക്കുട്ടി പ്രസ്താവിച്ചു. ലൈസൻസിനെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകി. മുണ്ടത്തിക്കോട് ദുരന്തത്തെത്തുടർന്ന് ചിറ്റൂർ തഹസീൽദാർ ഇവിടെ പരിശോധന നടത്തിയിരുന്നു. 2000 കിലോ പെടിമരുന്ന് സൂക്ഷിക്കാനുള്ള അനുമതിയുണ്ടായിരുന്നുവെങ്കിലും, അതിലധികം സൂക്ഷിച്ചിരുന്നത് കണ്ടെത്തി. തുടർന്ന് നിർമ്മാണശാല സീൽ ചെയ്തു. പിടിച്ചെടുത്ത പൊടിമരുന്നിനെക്കുറിച്ച് അടുത്ത ദിവസം തീരുമാനമെടുക്കും.

Photo and News Source: Sathyam Online