തിരുവനന്തപുരം | വോട്ടെണ്ണല്‍ ദിനം അടുത്തെത്തുന്നതോടെ കോണ്‍ഗ്രസ്സില്‍ വീണ്ടും മുഖ്യമന്ത്രി ചര്‍ച്ച തലപൊക്കുന്നു. കെ സി വേണുഗോപാല്‍ പക്ഷത്തെ നേതാവ് അജയ് തറയില്‍ വെടിപൊട്ടിച്ചിരിക്കുന്നു. വോട്ടെടുപ്പിനുശേഷം നേതാക്കളുടെ ചേരിതിരിവിനെ ഭയന്ന് മൗനം പാലിച്ചവര്‍ വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നു.
വി ഡി സതീശനും രമേശ് ചെന്നിത്തലയും തമ്മിലുള്ള തര്‍ക്കിനെ മറികടന്ന് ഹൈക്കമാന്‍ഡ് പ്രതിനിധിയായി കെ സി വേണുഗോപാലിനെ നിയോഗിച്ചിരിക്കുന്നു. പരസ്യ പ്രസ്താവനകള്‍ കുറഞ്ഞെങ്കിലും മൂന്നു നേതാക്കളേയും അനുകൂലിക്കുന്നവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പോരാട്ടം തുടരുന്നു.
എന്റെ സ്വപ്‌നത്തിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി എന്ന തലക്കെട്ടോടെ അജയ് തറയില്‍ ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രി ചര്‍ച്ച സജീവമാക്കി. വിദ്യാര്‍ഥി യുവജന പോരാട്ടങ്ങളിലൂടെ കടന്നുവന്നവന്‍ ആവണം അടുത്ത മുഖ്യമന്ത്രി. ഒരു ദിവസമെങ്കിലും ജയിലില്‍ കിടന്നവനും ഒരിറ്റ് വെള്ളമെങ്കിലും ജലപീരങ്കിയില്‍ നിന്ന് ശരീരത്തില്‍ പതിച്ചവനുമാകണം മുഖ്യമന്ത്രി എന്നദ്ദേഹം കുറിച്ചു.
താഴെത്തട്ടിലുള്ള പ്രവര്‍ത്തകരെ മാന്യമായി പരിഗണിക്കുന്നവനും നിലപാടുകളില്‍ സ്ഥിരതയുള്ളവനുമായ മുഖ്യമന്ത്രിയെ ആവശ്യപ്പെടുന്നു. കെ സി വേണുഗോപാല്‍ പക്ഷത്തെ പ്രധാന നേതാവായ അജയ് തറയിലിന്റെ ഇടപെടല്‍ മറ്റു വിഭാഗങ്ങള്‍ ഗൗരവത്തോടെ കാണുന്നു. തിരഞ്ഞെടുപ്പിനെ ഐക്യത്തോടെ നേരിട്ട നേതാക്കളെ ചേരിതിരിച്ച് പോര്‍വിളി നടത്തുന്നതായും ആരോപിക്കുന്നു.
Photo and News Source: Siraj Live



