തൃശ്ശൂർ വെടിക്കെട്ട് അപകടം പുറ്റിങ്ങൽ അപകടത്തിന്റെ തുടർച്ചയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പുറ്റിങ്ങൽ അപകടത്തിനു ശേഷം സമർപ്പിച്ച കമ്മീഷൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ ഒന്നും നടപ്പിലാക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കരിമരുന്നു ഉപയോഗത്തിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കണമെന്നും ഫയർഫോഴ്സ് സംവിധാനം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശാസ്ത്രീയമായ സംവിധാനങ്ങളില്ലാത്തതാണ് ഇത്തരം അപകടങ്ങൾക്ക് കാരണമെന്നും രമേശ് ചൂണ്ടിക്കാട്ടി.
ധനസഹായം നൽകിയാലും ജീവൻ തിരിച്ചു ലഭിക്കില്ല. കുടുംബങ്ങളെ സഹായിക്കുകയാണ് സർക്കാരുകൾ ചെയ്യേണ്ടത്. അപകടങ്ങൾ തടയാൻ സർക്കാർ ഉടൻ നടപടി എടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Photo and News Source: Kairali News



