കൊച്ചി: വൃക്ക ദാനം ചെയ്യാൻ തയ്യാറായ പുത്തൻകുരിശ് സ്വദേശിനിയും, അമ്പലപ്പുഴ സ്വദേശിയായ രോഗിയും വ്യത്യസ്ത മതവിഭാഗങ്ങളിൽ ഉൾപ്പെട്ടവരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അവയവദാനത്തിനുള്ള സംയുക്ത അപേക്ഷ തളളി ജില്ലാ ഓതറൈസേഷൻ സമിതി തള്ളി. ഇരുവരും രണ്ടു മതക്കാരായതിനാൽ ‘സ്നേഹ ബന്ധം’ തെളിയിക്കപ്പെട്ടില്ലെന്നാണ് സമിതി റിപ്പോർട്ടിലെ വിലയിരുത്തൽ. 1994ലെ നിയമപ്രകാരം പരോപകാരമോ സ്നേഹബന്ധമോ ഇല്ലാതെ അവയവദാനം നടത്താൻ പാടില്ല. ഇതിന് ഓതറൈസേഷൻ സമിതിയുടെ അനുമതി നിർബന്ധമാണ്. സ്വീകർത്താവും ഭാര്യയും ക്രൈസ്തവരും, ദാതാവ് മുസ്ലിമുമാണ്.

റിപ്പോർട്ടിൽ മതപരമായ പരാമർശങ്ങൾ ഉൾപ്പെടുത്തിയതോടെ സമൂഹത്തിൽ ആശങ്ക ഉയർന്നിട്ടുണ്ട്. അപേക്ഷ തള്ളിയ നടപടിക്കെതിരെ സംസ്ഥാനതല സമിതിയിൽ അപ്പീൽ നൽകാൻ അപേക്ഷകർ തീരുമാനിച്ചു.

Photo and News Source: Newsthen