ഖാനാപുരിലെ നന്ദഗഡ് ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രി നടന്ന അത്യന്തം ക്രൂരമായ സംഭവമാണ് പോലീസ് റിപ്പോർട്ട് ചെയ്യുന്നത്. കൃഷ്ണ പാട്ടീൽ എന്നയാൾ തന്റെ ഭാര്യ മഞ്ജുള പാട്ടീലിനെ നൈറ്റി ധരിച്ചതിനെ തുടർന്ന് ആക്രമിച്ചു. വീട്ടിൽ സാരി ധരിക്കാൻ പാട്ടീൽ സ്ഥിരമായി നിർബന്ധിച്ചിരുന്നുവെന്നും, ഇതേക്കുറിച്ച് ദമ്പതികളുടെ തർക്കം തുടർച്ചയായി ഉണ്ടാകാറുണ്ടായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
പ്രകോപിതനായ കൃഷ്ണ മഞ്ഞുളയുടെ മേൽ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. 80 ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായ മഞ്ജുളയെ ആദ്യം ബെളഗാവി മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു. എന്നാൽ അവരുടെ ആരോഗ്യനില വഷളായതിനാൽ ഗോവയിലെ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ തുടരുന്നു.
പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കൃഷ്ണ പാട്ടീലിനെ അറസ്റ്റ് ചെയ്തു. സ്ത്രീധനവും വീട്ടിലെ വഴക്കുകളുമായി ബന്ധപ്പെട്ട് നടന്ന ആക്രമണമായാണ് പോലീസ് ഇതെ വിലയിരുത്തുന്നത്.
Photo and News Source: Kerala Online News



