പ്രതിപക്ഷ പാർട്ടികൾ കേന്ദ്രസർക്കാരിന്റെ വനിതാസംവരണ ഭേദഗതി നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുന്നു. പശ്‌ചിമ ബംഗാളിലും തമിഴ്‌നാട്ടിലും തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കുന്ന സാഹചര്യത്തിൽ പാർലമെന്റ് സമ്മേളനം വിളിച്ചുചേർത്ത് വേഗത്തിൽ നിയമഭേദഗതി കൊണ്ടുവരാനുള്ള ശ്രമത്തിനെതിരെയാണ് പ്രതിപക്ഷത്തിന്റെ ആക്ഷേപം.
ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണ് ഈ നീക്കത്തിനു പിന്നിലെന്നും സംസ്ഥാന സർക്കാരുകളുമായി ആലോചിക്കാത്തതിനാൽ രാഷ്ട്രീയലക്ഷ്യമാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് തിരിച്ചടിയായിരിക്കുമെന്നും ഉത്ത്യരേന്ത്യയ്ക്ക് മേൽക്കൈ നൽകുമെന്നുമാണ് വിമർശനങ്ങൾ.
സെൻസസുമായി ബന്ധിപ്പിച്ച വനിതാസംവരണം നടപ്പിലാക്കാനുള്ള ശ്രമം ഭരണഘടനയ്ക്ക് നേരെയുള്ള കടന്നുകയറ്റമാണെന്ന് സോണിയ ഗാന്ധി ആരോപിക്കുന്നു. സെൻസസ് വൈകിപ്പിച്ചതിലൂടെ കോടിക്കണക്കിന് ആളുകൾക്ക് ഭക്ഷ്യസുരക്ഷാ ആനുകൂല്യങ്ങൾ നഷ്ടപ്പെട്ടെന്നും അവർ കുറ്റപ്പെടുത്തുന്നു.
ജാതി സെൻസസ് അട്ടിമറിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നാണ് സോണിയയുടെ ആരോപണം. 2029 ഓടെ സംവരണം യാഥാർഥ്യമാകുമെന്നും പാർലമെന്റ് ചരിത്രം കുറിക്കുമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന. ഏപ്രിൽ 16-ന് നടക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ പാർട്ടികൾ എംപിമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Photo and News Source: Kairali News


