ന്യൂയോർക്ക്: ഇറാന്റെ ഡ്രോണുകളുടെ ആക്രമണത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളെ സംരക്ഷിക്കാൻ അമേരിക്ക യുക്രൈനിന്റെ ആന്റി-ഡ്രോൺ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നു. സൗദിയിലെ അമേരിക്കൻ താവളത്തിൽ ഡ്രോണുകൾ മൂലം സംഭവിച്ച നാശനഷ്ടങ്ങൾക്ക് ശേഷമാണ് ഈ നടപടി. പ്രധാന സൈനിക താവളങ്ങളിൽ ഉക്രേനിയൻ 'സ്‌കൈ മാപ്പ്' (Sky Map) എന്ന കമാൻഡ്-ആൻഡ്-കൺട്രോൾ പ്ലാറ്റ്ഫോം വിന്യസിച്ചു. റഷ്യയുമായുള്ള നാല് വർഷത്തെ യുദ്ധത്തിൽ പരീക്ഷിക്കപ്പെട്ട ഈ സാങ്കേതിക വിദ്യ, ഡ്രോണുകളെ കണ്ടെത്തി ഇന്റർസെപ്റ്റ് ചെയ്യാൻ സഹായിക്കുന്നു.

ഇറാന്റെ ഷഹീദ് ഡ്രോണുകളെ പ്രതിരോധിക്കാനും അമേരിക്കൻ സൈനികരെ പരിശീലിപ്പിക്കാനും ഉക്രേനിയൻ ഉദ്യോഗസ്ഥർ സൈനിക താവളങ്ങളിൽ എത്തിയിരുന്നു. പെന്റഗൺ, ഡ്രോൺ വിരുദ്ധ സാങ്കേതിക വിദ്യയിൽ കൂടുതൽ നിക്ഷേപം നടത്തുന്നു. ഇറാനിൽ നിന്നുള്ള ഭീഷണി നേരിടാൻ ഈ സാങ്കേതിക വിദ്യ നിർണായകമാണ്.

Photo and News Source: Newsthen