ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽ.ഐ.സി) അടുത്തിടെ 100 രൂപയിൽ താഴെ വിലയുള്ള സ്മോൾ ക്യാപ് ഓഹരികളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. വിപണിയിലെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനമായ എൽ.ഐ.സി, കുറഞ്ഞ വിപണി മൂല്യമുള്ള ഓഹരികളിൽ താൽപ്പര്യം പ്രകടിപ്പിച്ചിരിക്കുന്നു. 2026 മാർച്ച് പാദത്തിലെ കണക്കുകൾ പ്രകാരം ടൂറിസം ഫിനാൻസ് കോർപ്പറേഷനിൽ 2.92% ഓഹരി പങ്കാളിത്തം നേടിയ എൽ.ഐ.സി, 97 കോടി രൂപ നിക്ഷേപം നടത്തിയിട്ടുണ്ട്.

ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലയിലാണ് കമ്പനി പ്രവർത്തിക്കുന്നത്. ഇവിടെ വായ്പാ സേവനങ്ങളാണ് പ്രധാനമായും നൽകുന്നത്. അടുത്തിടെ, ആൽട്ടർനേറ്റീവ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടുകളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചിരിക്കുന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ അഞ്ചുവർഷത്തെ ടൂറിസം ഫിനാൻസ് കോർപ്പറേഷന്റെ ശരാശരി ആർ.ഒ.ഇ 9% ആണ്. ഓഹരിയുടെ ക്ലോസിങ് വില 75 രൂപയായിരുന്നു.

കോപ്പർ വൈൻഡിംഗ് വയറുകളുടെ നിർമ്മാണ മേഖലയിൽ പ്രവർത്തിക്കുന്ന മൈക്രോ ക്യാപ് കമ്പനിയായ വിദ്യ വയേസിൽ എൽ.ഐ.സി 2.6% ഓഹരികൾ വാങ്ങിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തനഫലം പരിശോധിക്കുമ്പോൾ, വിദ്യ വയേസിന്റെ ലാഭത്തിൽ 42% നിരക്കിൽ സംയോജിത വാർഷിക വളർച്ച (CAGR) രേഖപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രിക് വെഹിക്കിൾ മോട്ടോറുകൾക്കും സോളാർ കണ്ടക്ടറുകൾക്കും ഉപകരണങ്ങൾ നിർമ്മിക്കുന്ന കമ്പനിയാണിത്.

Photo and News Source: Dhanam