കാസർകോട് ജില്ലയിൽ വോട്ട് ഏകോപിപ്പിച്ചില്ലെന്ന വിമർശനത്തിനു പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എംഎൽ അശ്വിനി ആരോപിച്ചു. ഒരു വനിതാ ജില്ലാ പ്രസിഡണ്ടിനെ താഴെ ഇറക്കാനുള്ള ശ്രമമാണിതെന്നും അവർ പറഞ്ഞു. എസ്ഐആർ നടപടികളുമായി ബന്ധപ്പെട്ട് ഓരോ പഞ്ചായത്തിലും ഓരോ ആളിനും ചുമതല നൽകിയിരുന്നെന്നും കാസർഗോഡ് എൻഡിഎ സ്ഥാനാർഥിയായ അശ്വിനി വ്യക്തമാക്കി. തന്നെ ചിലർ ലക്ഷ്യമിടുന്നുവെന്നും വനിത ഉയർന്നുവരുന്നതിനെ സഹിക്കാൻ പലർക്കും കഴിയുന്നില്ലെന്നും അവർ പറഞ്ഞു.
മുൻപത്തേക്കാളും നല്ല നിലയിൽ ഇപ്പോൾ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അശ്വിനി ചൂണ്ടിക്കാട്ടി.
Photo and News Source: 24 News



