ബെംഗളൂരുവിൽ താമസിക്കുന്ന ഒരു യുവ സോഫ്റ്റ്‌വെയർ എഞ്ചിനീയർ മൂൺലൈറ്റിംഗിലൂടെ പ്രതിവർഷം 70 ലക്ഷം രൂപ വരെ സമ്പാദിച്ചു. ബാങ്ക് വായ്പയില്ലാതെ 1. 3 കോടി രൂപയുടെ വീട് സ്വന്തമാക്കിയെങ്കിലും ജീവിതം ആസ്വദിക്കാനുള്ള സമയം കിട്ടിയില്ല. ടയർ-3 കോളേജിൽ നിന്നും ബിരുദം നേടിയ അദ്ദേഹം കോളേജ് കാലത്തുതന്നെ ആൻഡ്രോയിഡ് ഡെവലപ്പറായി ജോലി തുടങ്ങി. കഴിഞ്ഞ ഒരു വർഷമായി ഇന്ത്യൻ സ്റ്റാർട്ടപ്പിലും അമേരിക്കൻ കമ്പനിയിലും ഒരേസമയം ജോലി ചെയ്തു.
രണ്ട് ജോലികളിൽ നിന്നുമായി ലഭിച്ച വരുമാനത്തിലാണ് വീട് വാങ്ങിയത്. ദിവസവും 10 മുതൽ 12 മണിക്കൂർ വരെ ജോലി ചെയ്യേണ്ടി വരുന്നതിനാൽ സോഷ്യൽ ലൈഫ് പൂർണ്ണമായും ഇല്ലാതായി. സമീപകാലത്ത് യുഎസ് കമ്പനി ശമ്പളം 74. 5 ലക്ഷമായി ഉയർത്തിയതോടെ ഇന്ത്യൻ സ്റ്റാർട്ടപ്പിലെ ജോലി ഉപേക്ഷിക്കാനുള്ള തീരുമാനം എടുത്തു. വരുമാനം 75 ലക്ഷം രൂപയിലേക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.
Photo and News Source: Kerala Online News



