ബെയ്റൂട്ടിൽ നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ പ്രമുഖ ലബനീസ് പത്രപ്രവർത്തക അമൽ ഖലീൽ മരണമടഞ്ഞു. ‘അൽ-അഖ്ബാർ’ പത്രവുമായി ബന്ധപ്പെട്ട അമലിനൊപ്പം ഉണ്ടായിരുന്ന ഫോട്ടോഗ്രാഫർ സൈനബ് ഫറജിന് പരുക്കേറ്റു.
അതിനിടെ, ഇറാനുമായുള്ള യുദ്ധസമയത്ത് യുഎസ് നാവികസേനയുടെ അത്യാധുനിക ഡ്രോൺ തകർന്നതായി സ്ഥിരീകരിച്ചു. നേവൽ സേഫ്റ്റി കമാൻഡിന്റെ റിപ്പോർട്ടിൽ എംക്യു–4സി ട്രൈറ്റൺ ഡ്രോൺ തകർന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ തകർന്ന സ്ഥലം വെളിപ്പെടുത്തിയിട്ടില്ല.
നോർത്രോപ്പ് ഗ്രുമ്മൻ നിർമിച്ച ഈ ഡ്രോണിന്റെ വില ഏകദേശം 240 ദശലക്ഷം ഡോളറാണ്. ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട് അമേരിക്കക്ക് സംഭവിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക നഷ്ടങ്ങളിലൊന്നാണിത്. ഡ്രോണിന് 50,000 അടി ഉയരത്തിൽ ദീർഘനേരം പറക്കാൻ കഴിയും.
Photo and News Source: Janmabhumi



