മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തെ തുടർന്ന് തൃശൂർ പൂരം നടത്തിപ്പിനെക്കുറിച്ച് ഇന്ന് അന്തിമ തീരുമാനം ഉണ്ടാകുമെന്ന് ദേവസ്വം മന്ത്രി വി. എൻ. വാസവൻ പ്രഖ്യാപിച്ചു. ഇരു ദേവസ്വങ്ങളുടെയും നിലപാടുകൾ വിശദമായി കേൾക്കാനാണ് ഉദ്ദേശം. ഉച്ചിതമായ തീരുമാനം എടുക്കാൻ മന്ത്രി ശ്രദ്ധിക്കുന്നു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിലാണ് തലയോഗം ചേരുന്നത്. പൂരം നടത്തണമെന്ന നിലപാടാണ് തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും. പാറമേക്കാവ് സാമ്പിൾ വെടിക്കെട്ടു ഒഴിവാക്കി പൂരം നടത്താമെന്ന അഭിപ്രായം പങ്കുവച്ചു.

ആചാരപരമായി പൂരം നടത്തണമെന്ന നിലപാടാണ് തിരുവമ്പാടി ഉറപ്പിച്ചു പറഞ്ഞത്.

Photo and News Source: Kairali News