തൃശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തിൽ ഇതുവരെ ലഭിച്ച 10 മൃതദേഹങ്ങളിൽ ഒമ്പതും തിരിച്ചറിഞ്ഞു. ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹങ്ങൾ മോർച്ചറിയിൽ നിന്ന് പുറത്തിറക്കി. ഒരാളെ തിരിച്ചറിയാനായിട്ടില്ല. നാലുപേരെ കാണാതായിട്ടുണ്ട്. ഡിഎൻഎ പരിശോധനയ്ക്കായി 33 ശരീരഭാഗങ്ങൾ ലഭിച്ചു. ചികിത്സയിലുള്ള 10 പേരിൽ 5 പേരുടെ നില ഗുരുതരമാണ്. വെടിക്കെട്ട് നടത്തിപ്പുകാരൻ സതീഷിന്റെയും നില അതീവ ഗുരുതരമാണ്. വിദഗ്ധ ഡോക്ടർമാരുടെ സഹായത്തോടെ ചികിത്സ തുടരുന്നു.

പാറമേക്കാവിലെ പടക്കനിർമ്മാണശാല ഉടമ ബിനോയ് ജേക്കബിനെതിരെ കൊല്ലങ്കോട് പോലീസ് കേസ് എടുത്തു. ലൈസൻസിനു മീതെ കൂടുതൽ പടക്കങ്ങളും വെടിമരുന്നും സൂക്ഷിച്ചിരുന്നതായി റിപ്പോർട്ട്. പടക്കനിർമ്മാണശാല ഇപ്പോൾ പോലീസ് സീൽ ചെയ്തിരിക്കുന്നു. പൂരനടത്തിപ്പിനായുള്ള അന്തിമ തീരുമാനമെടുക്കാനുള്ള യോഗം ഇന്ന് ചേരും. തൃശൂർ കലക്ടറേറ്റിൽ മന്ത്രിമാരും ദേവസ്വം പ്രതിനിധികളും പങ്കെടുക്കും.

Photo and News Source: Janam TV