വെള്ളാപ്പള്ളി നടേശൻ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറിയായുള്ള സന്ദർഭത്തിൽ, കരിയും കരിമരുന്നും ഉപേക്ഷിക്കണമെന്ന ഗുരുദേവ സന്ദേശത്തിനു കൂടുതൽ പ്രസക്തി ലഭിച്ചതായി പ്രസ്താവിച്ചു.

നിത്യേന ഇവ മനുഷ്യജീവനെടുക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. താൻ നേതൃത്വം നൽകുന്ന ക്ഷേത്രത്തിൽ ഇവ പണ്ടേ ഉപേക്ഷിച്ചതായി വെള്ളാപ്പള്ളി പറഞ്ഞു. ക്ഷേത്രവരുമാനം ജനോപകാരപ്രദമായ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നതിൽ ശ്രദ്ധിക്കുന്നു.

അനാചാരത്തെ ലംഘിക്കുമ്പോൾ യാഥാസ്ഥിതികരുടെ എതിർപ്പുണ്ടാകുമെന്നും, അതു മറികടക്കാൻ ക്ഷേത്രഭരണകർത്താക്കൾ ആർജവം കാണിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആഞ്ഞിലിപ്ര വടക്കൻകോവിൽ ഭഗവതീക്ഷേത്രസമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്ത സന്ദർഭമായിരുന്നു ഇത്.

Photo and News Source: Mathrubhumi