പശ്ചിമേഷ്യൻ പ്രദേശത്ത് നിലനിൽക്കുന്ന സംഘർഷങ്ങൾക്ക് പരിഹാരം കാണുന്നതിനായി സമാധാന ചർച്ചകൾക്ക് തയാറാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ വ്യക്തമാക്കി. നാവിക ഉപരോധവും ഭീഷണികളും വാഗ്ദാന ലംഘനങ്ങളും ചർച്ചകൾക്ക് തടസ്സമാകുന്ന ഘടകങ്ങളാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ലോകം ട്രംപിന്റെ കപട വാക്കുകളും പ്രവൃത്തികളും തമ്മിലുള്ള വൈരുദ്ധ്യം ശ്രദ്ധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ സർക്കാരിനെതിരെയുള്ള വനിതാ പ്രക്ഷോഭകരുടെ വധശിക്ഷ റദ്ദാക്കാൻ താൻ അഭ്യർത്ഥിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു. ഇന്ന് നടപ്പാക്കാനിരുന്ന എട്ട് വനിതാ പ്രക്ഷോഭകരുടെ വധശിക്ഷ റദ്ദാക്കിയതായി അദ്ദേഹം പ്രഖ്യാപിച്ചു.
Photo and News Source: 24 News



