തൃശ്ശൂരിലെ മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ പരിക്കേറ്റവർ ചികിത്സ തുടരുന്നു. മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കുന്ന 10 പേരിൽ 4 പേരുടെ നില ഗുരുതരമാണ്. തിരിച്ചറിയാൻ കഴിയാത്ത ഒരു മൃതദേഹത്തിന്റെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. പരമാവധി നാലു ദിവസത്തിനുള്ളിൽ ഡിഎൻഎ പരിശോധന പൂർത്തിയാക്കാനുള്ള ശ്രമം നടക്കുന്നു.
ലൈസൻസി സതീഷ് അതീവഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ്. ഇന്നലെ തിരിച്ചറിഞ്ഞ എട്ട് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. ഗുരുതരമായി പരിക്കേറ്റ പട്ടാമ്പി സ്വദേശി പ്രവീണയുടെ ചികിത്സയും തുടരുന്നു. വെടിക്കെട്ടുപുര ദുരന്തത്തെത്തുടർന്ന്, വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ ദേവസ്വങ്ങൾ തീരുമാനിച്ചു. ദുരന്തത്തിൽപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹായം നൽകാനുള്ള നടപടികളും ആരംഭിച്ചു.
Photo and News Source: 24 News



